District News
അരുവിത്തുറ: സെന്റ് ജോർജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്റർ കോളജിയേറ്റ് എൻസിസി ഫെസ്റ്റ് സംഘടിപ്പിച്ചു. 17-ാം കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ, ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ, സംഗീതം, പുഷ്അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.
District News
അരുവിത്തുറ: വിദ്യാർഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു.
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ ഇടയിൽ ശരീരഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ എന്നിവർ ആശംസകൾ അറിയിച്ചു.
District News
അരുവിത്തുറ: കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി.
മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലാഗ്നിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. തോമസ് പുളിക്കൽ, യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, ആർട്സ് ക്ലബ് സെക്രട്ടറി ഖദീജസുഹ, വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കൗൺസിലർ ഡോ. ആൻസി മാത്യു നിർവഹിച്ചു.
സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ, പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ദക്ഷ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: വിദ്യാർഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു.
ഹബ്ബിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐഇഎസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
ധനതത്വശസ്ത്രം ബുദ്ധിപൂർവമായ തെരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും താത്പര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, ഇക്കണോമിക്സ് വിഭാഗം അധ്യാപകനായ ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിർത്തികൾ - സിദ്ധാന്തങ്ങൾ, ചട്ടക്കൂടുകൾ, നൂതന പ്രയോഗങ്ങൾ' എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്റർനാഷണൽ സെൻട്രൽ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടർ ഡോ. ടി.ടി. സുനിൽ നിർവഹിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) അടൽ പദ്ധതിയുടെ സ്പോൺസർഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കലിറ്റി അംഗങ്ങളും ഗവേഷക വിദ്യാർഥികളുമുൾപ്പെടെ 250 ഓളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ആധുനിക എഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കുന്നതിനും ഗവേഷണങ്ങളിൽ ഉപയോഗിക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ സൈദ്ധാന്തിക അറിവുകളും പ്രായോഗിക പ്രയോഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സൗമ്യ ജോർജ്, ഡോ. ജസ്റ്റിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: ഒരു കൈയുമായി ജനിച്ച് ചിത്രത്തുന്നലിൽ അത്ഭുതങ്ങൾ തീർക്കുന്ന അഞ്ജന ഷാജിക്ക് അരുവിത്തുറ കോളജിന്റെ ആദരവ്.
കോളജിലെ വിമൻസ് സെൽ സ്വജീവനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ നൈപുണ്യവികസന ശിൽപശാല അഞ്ജന ഷാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, വിമൻ സെൽ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.